2013, ജൂൺ 10, തിങ്കളാഴ്‌ച

ഓർമ്മ ദിനം

ഇന്ന് ഓർമ്മ ദിനം, വേണം
എനിക്കിങ്ങനെയൊരു ദിനം
ഒര്മ്മകളിങ്ങനെ നിരന്നൊരു
പാലമായ്  ഞാൻ അതിലൂടെ.
കമുകിൻ പാളയിൽ ജേഷ്ടനൊരു പാടു -
ദൂരം വലിച്ചിക്കരെ ഇന്നു  ഞാൻ
അതിമധുരതരമന്നാളുകൾ
തടിച്ച പ്ളാവിൻ കൊമ്പത്ത്
തൂങ്ങുന്നൊരൂഞ്ഞാലിൽ
ഞങ്ങൾ രണ്ടു പേർ
കുഴിമടയും ചാടിക്കടന്നു
കിതച്ചും ചാടി പെറുക്കിയും
ആ കശുമാവിൻ ചോടും പ്രഭാതവും
മുത്തപ്പനെ കരഞ്ഞു കാണിച്ചു പറ്റിച്ചു
വർഷ പരീക്ഷക്ക്‌  വാങ്ങിയ മാർക്കുകൾ
ആരോ വലിച്ചെറിഞ്ഞ ആ
സിഗരറ്റ് കുറ്റികൾ  ആവേശത്തോടെ
വലിച്ചാണായ നാളുകൾ,ശേഷം
അടി കൊണ്ട് നീറി പുകഞ്ഞതും
അനുരാഗമെന്തെന്നു  അറിയാതെ
മൂളിയ പാട്ടിലോടുവിലെൻ
കൂട്ടുകാരിയെ പ്രതിഷ്ടിച്ചു
അനുരാഗി ആയ നാൾ 
CSS Frog

2013, മേയ് 29, ബുധനാഴ്‌ച

പ്രണയം വിരഹം,മരണം, ശോകം ഇല്ലാത്ത ഘടികാരം



(പ്രണയം വിരഹം, ശോകം ഇല്ലാതെ )
മിടിക്കുന്നിതാ ഘടികാരമെൻ 
മുറിക്കുള്ളിൽ നിറുത്താതെ 
ഓര്മ്മപ്പെടുത്തുന്നു -
നീ തനിച്ചാണ്.
മിടിക്കുന്നിതാ ഘടികാരമെൻ
മുറിക്കുള്ളിൽ നിറുത്താതെ 
ഓര്മ്മപ്പെടുത്തുന്നു -
നീ പതുക്കെപ്പോ 
തണുപ്പിൽ വിശപ്പിൽ 
നിദ്ര മുറിഞ്ഞു നിന്നെ 
അറിഞ്ഞു നീ ചിരിച്ചു 
മുഖാമുഖം നോക്കി 
നീണ്ട മൌനത്തിലേക്ക്‌ 
വലിഞ്ഞു, നീ തുടര്ന്നും മിടിച്ചു.

2013, മേയ് 28, ചൊവ്വാഴ്ച

കൊടും തണുപ്പേ നീ എന്റെ അധരത്തിൽ 
കിനിയുന്ന ആര്ദ്രതയെടുത്തീടാതെ 
ചുംബനത്തിന്റെ ചൂടുകെടുത്തീടാതെ 
ശ്വസന വേഗങ്ങളിൽ 
ചടുല ഹൃ ത്താളങ്ങളിൽ 
മിഴികൾ ഇണ ചേരുമ്പോഴും 
വാതിൽ  പഴുതിലൂടോളി ഞ്ഞു 
നോക്കീടതെടോ 
അകലെ ദുശകുനമായി 
മരണവും നിദ്രയും 
വിടതരുന്നോരീ പ്രണയത്തിൻ പിന്നിലായ് 
നിദ്രയോ മരണമോ എന്നാദ്യമെന്നിതാ 
മത്സരിക്കുന്നോരി വിടവിൽ നീ എൻ -
സ്വകാര്യത കവര്ന്നീടല്ലേ  

 


2012, ഫെബ്രുവരി 12, ഞായറാഴ്‌ച

ശിഷ്ടം




വേര്‍പിരിഞ്ഞു വഴികള്‍ രണ്ടാകുമ്പോള്‍.
വാക്കുകള്‍ക്കു വികാരം അന്യമാകുമ്പോള്‍,
ആര്‍ത്തലച്ചു ശവങ്ങളില്‍ അഭയം പ്രാപിക്കുമ്പോള്‍ ,ഞാന്‍ ജനിക്കുന്നു.
അപ്രാപ്യതയുടെ വിജനതയില്‍ വരളുമ്പോള്‍
നീര്‍ത്തിയ കൈലേസുകളില്‍ സ്വപ്നം നനഞ്ഞു നിറം മങ്ങുമ്പോള്‍ ,
സൌഗന്ധികള്‍ തേടി അലയുന്നത് എനിക്കുവേണ്ടിയോ?
വര്‍ത്തമാനത്തില്‍ വേരൂന്നാന്‍ വെമ്പുന്നവന് കൊല ചോറ് നീട്ടുമ്പോള്‍ ,
ഭരണകൂട പ്രമാണികള്‍ക്ക് വേണ്ടത് എന്റെ ശിഷ്ട ദിനങ്ങളെ;
വയ്യ സഖേ ഇനിയും അശാന്തിയുടെ തീരങ്ങളില്‍ എത്രനാള്‍....... 

രാവുകള്‍ പലതരം

നീണ്ട നിദ്രക്കു മുന്‍പ്
ഇരുട്ടിലേക്ക് ഇഴഞ്ഞു നീങ്ങും മുന്‍പേ 
മുഖങ്ങള്‍ അവ്യക്തമാവും മുന്‍പേ 
ഞാന്‍  ആ രാവിനെ മനസ്സിലാക്കി 
അലറുന്ന ശബ്ദങ്ങള്‍ നീറുന്ന തേങ്ങലുകള്‍
ഏറെ വ്യത്യസ്ഥം ഇന്നതെതിനെക്കാള്‍
വീണ്ടുമൊരു നാള്‍ വഴി എഴുതാന്‍ നേരമില്ലെന്നിക്ക്

2011, ഏപ്രിൽ 20, ബുധനാഴ്‌ച

വിര്‍ച്യുല്‍ ഫ്രെണ്ട്




നഷ്ടബോധങ്ങളില്‍ നീ വന്നു നിറയുമ്പോള്‍ 
നാട്ടുവഴിയിലും , ആല്‍മര ചോട്ടിലും  
നിനക്ക്  സൂക്ഷിചോരാ  ചെമ്മണി മഞ്ചാടി മുത്തുകള്‍ 
ഇന്നുമെന്‍  മടിശീലയില്‍ കിലുങ്ങുന്നു. 
ആത്മമിത്രമേ നിന്നില്‍ നിന്നെത്ര ഞാന്‍ അകലെ 
ഓര്‍മ വീണുടയുമീ   സായന്ദനതിലും ഏറെ 
നേരം വൃഥാ ഓര്‍ത്തിരിക്കുന്നു ഞാന്‍ 

ആള്‍തിരക്കില്‍ ഞാന്‍ അന്ന്യനാക്കപ്പെടും
ഓരോ ദിനങ്ങളും ഓര്‍മ്മപ്പെടുതുന്നിതാ 
"കൂട്ട് കൂടി ചീത്ത യാകുമെന്ന"ച്ചന്റെ 
വാക്കിനെ സ്നേഹിച്ച ഓമന  പുത്രനെ 
 'കൂട്ട്' മുറിവാക്കുകളില്‍ തൃപ്തി തേടുമ്പോഴും 
ഓര്‍മ്മകള്‍ ചിപ്പുകള്‍ കയ്യടക്കുംപോഴും 
കോണ്‍ക്രീറ്റ് കെട്ടിടക്കാടുകള്‍ തോറും
 തേടിഞാന്‍ നിന്നെ  എന്‍ സങ്കല്‍പ്പമിത്രമേ, 

 വായനശാല തന്‍ ഇളകുന്ന  
പഴയോരാബഞ്ചില്‍   ഞാന്‍ കാത്തിരിക്കുന്നു 
ഓര്‍മ വീണുടയുമീ   സായന്ദനതിലും
‍നീ വന്നു എന്നില്‍   നിറയുന്നതും കാത്ത് .